Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caritas Hospital

നിയമസഭാ സാമാജികര്‍ക്കായി കാരിത്താസ് ആശുപത്രിയുടെ ആരോഗ്യസഭ ഇന്നും നാളെയും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​ള്‍ക്കാ​​​യി ആ​​​രോ​​​ഗ്യ​​​സ​​​ഭ എ​​​ന്ന പേ​​​രി​​​ല്‍ ഇ​​​ന്നും നാ​​​ളെ​​​യും മെ​​​ഡി​​​ക്ക​​​ല്‍ ക്യാ​​​മ്പ് ന​​​ട​​​ത്തും. നി​​​യ​​​മ​​​സ​​​ഭ അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ക്യാ​​​മ്പി​​​ല്‍ മൊ​​​ബൈ​​​ല്‍ മാ​​​മോ​​​ഗ്രാം യൂ​​​ണി​​​റ്റി​​​ന്‍റെ​​​യും മൊ​​​ബൈ​​​ല്‍ കാ​​​ര്‍ഡി​​​യോ​​​ള​​​ജി യൂ​​​ണി​​​റ്റി​​​ന്‍റെ​​​യും സൗ​​​ജ​​​ന്യ പ​​​രി​​​ശോ​​​ധ​​​നാ സേ​​​വ​​​നം ല​​​ഭി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജ​​​ന​​​കീ​​​യ ആ​​​രോ​​​ഗ്യ രം​​​ഗം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണ് കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന വി​​​വി​​​ധ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ച​​​ര​​​ണ സേ​​​വ​​​ന​​​ങ്ങ​​​ള്‍ക്ക് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​ത്. പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നി​​​ര്‍വ​​​ഹി​​​ച്ചി​​​രു​​​ന്നു.

കാ​​​രി​​​ത്താ​​​സി​​​ന്‍റെ സേ​​​വ​​​നം ശ്ലാ​​​ഘ​​​നീ​​​യം: സ്പീ​​​ക്ക​​​ർ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​യ​​​​​മ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്കാ​​​​​യി കാ​​​​​ര്‍​ഡി​​​​​യോ​​​​​ള​​​​​ജി, മാ​​​​​മോ​​​​​ഗ്രാം സ്‌​​​​​ക്രീ​​​​​നിം​​​​​ഗ് സൗ​​​​​ജ​​​​​ന്യ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ള്‍ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​ന്‍ കാ​​​​​രി​​​​​ത്താ​​​​​സ് ആ​​​​​ശു​​​​​പ​​​​​ത്രി മു​​​​​ന്നോ​​​​​ട്ടു വ​​​​​ന്ന​​​​​തി​​​​​ല്‍ വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം സ​​​​​ന്തോ​​​​​ഷ​​​​​മു​​​​​ണ്ടെ​​​​​ന്നും കാ​​​​​രി​​​​​ത്താ​​​​​സി​​​​​ന്‍റെ സേ​​​​​വ​​​​​നം ഏ​​​​​ക്കാ​​​​​ല​​​​​വും അ​​​​​നു​​​​​ക​​​​​ര​​​​​ണീ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നും സ്പീ​​​​​ക്ക​​​​​ര്‍ തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ര്‍ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍. ആ​​​​​തു​​​​​ര​​​​​സേ​​​​​വ​​​​​ന​​​​​രം​​​​​ഗ​​​​​ത്തു കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു ത​​​​​ന്നെ മാ​​​​​തൃ​​​​​ക​​​​​യാ​​​​​യി വി​​​​​ല​​​​​സു​​​​​ന്ന കാ​​​​​രി​​​​​ത്താ​​​​​സ് ആ​​​​​ശു​​​​​പ​​​​​ത്രി നി​​​​​യ​​​​​മ​​​​​സ​​​​​ഭ സ​​​​​മാ​​​​​ജി​​​​​ക​​​​​ര്‍​ക്കാ​​​​​യി സൗ​​​​​ജ​​​​​ന്യ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി താ​​​​​ത്പ​​​​​ര്യം അ​​​​​റി​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പൊ​​​​​തു​​​​​ജ​​​​​ന​​​​​സേ​​​​​വ​​​​​ക​​​​​നെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലും ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലും കാ​​​​​രി​​​​​ത്താ​​​​​സു​​​​​മാ​​​​​യി വ​​​​​ള​​​​​രെ കാ​​​​​ല​​​​​മാ​​​​​യി ഹൃ​​​​​ദ്യ​​​​​മാ​​​​​യ ബ​​​​​ന്ധ​​​​​മു​​​​​ണ്ട്.

ഇ​​​​​ന്ന് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സ​​​​​മ്മേ​​​​​ള​​​​​നം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ര്‍ മു​​​​​മ്പ് കൃ​​​​​ത്യം എ​​​​​ട്ടി​​​​​നു ത​​​​​ന്നെ കാ​​​​​രി​​​​​ത്താ​​​​​സ് ആ​​​​​ശു​​​​​പ​​​​​ത്രി നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​ലെ പ്ര​​​​​ത്യേ​​​​​ക​​​​​ മു​​​​​റി​​​​​യി​​​​​ല്‍ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ആ​​​​​രം​​​​​ഭി​​​​​ക്കും. ര​​​​​ണ്ടാം ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ എം​​​​​എ​​​​​ല്‍​എ​​​​​മാ​​​​​രു​​​​​ടെ ആ​​​​​ഗ്ര​​​​​ഹ​​​​​പ്ര​​​​​കാ​​​​​രം സേ​​​​​വ​​​​​നം ന​​​​​ല്‍​കാ​​​​​മെ​​​​​ന്ന് കാ​​​​​രി​​​​​ത്താ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സേ​​​​​വ​​​​​ന​​​​​വു​​​​​മാ​​​​​യി കാ​​​​​രി​​​​​ത്താ​​​​​സ് പോ​​​​​ലു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി എ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ല്‍ സ്പീ​​​​​ക്ക​​​​​ര്‍ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ല്‍ അ​​​​​ഭി​​​​​മാ​​​​​ന​​​​​മു​​​​​ണ്ട്. നി​​​​​ല​​​​​വി​​​​​ല്‍ കാ​​​​​രി​​​​​ത്താ​​​​​സ് മാ​​​​​ത്ര​​​​​മാ​​​​​ണ് രം​​​​​ഗ​​​​​ത്തു വ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്.


മ​​​​​റ്റ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളു​​​​​ടെ സേ​​​​​വ​​​​​നം ല​​​​​ഭി​​​​​ച്ചാ​​​​​ല്‍ അ​​​​​തും നി​​​​​യ​​​​​മ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്കാ​​​​​യി പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തും. ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളു​​​​​ടെ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളെ കോ​​​​​-ഓ​​​ര്‍​ഡി​​​​​നേ​​​​​റ്റ് ചെ​​​​​യ്ത് പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം. ആ​​​​​ദ്യ​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സേ​​​​​വ​​​​​നം നി​​​​​യ​​​​​മ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്കാ​​​​​യി ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. 

Latest News

Corehub Up